ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കാരം നാളെ മുതൽ

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്നത്തിന് പരിഹാരമായി പുതിയ പരിഷ്കാരം 12-ാം തീയതി വ്യാഴാഴ്‌ചമുതൽ നിലവിൽ വരും.
നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലു ളളവരിൽ നിന്നുമായി നിരന്ത രമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.

Advertisements

ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടേയും നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ടീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25ന് ചേർന്ന സ്പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതു മായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെ പ്പറയുന്ന ട്രാഫിക് പരിഷ്കരണ തിരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. പുതിയ പരിഷ്കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ട്രാഫിക് പരിഷ്കരണം വിജയകരമാക്കുന്നതിനു ള്ള നടപടിക്രമങ്ങൾ സ്വീകരി ച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടിസുകൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാ പനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.
നിരീക്ഷണത്തിന് ആവശ്യമായ നാല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കു ന്നതാണ്. ഈ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്‌ച തന്നെ സ്ഥാപിക്കുന്നതാണ്.
നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്ന തിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയി പ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സുഹ്റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.

Hot Topics

Related Articles