തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലും രാജ്യത്തിന് സമ്മാനിച്ച താരം; പ്രാധാനമന്ത്രിയുടെ ഹൃദയഹാരിയായ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് പി ആർ ശ്രീജേഷ്

പാരിസ് ഒളിമ്പിക്സില്‍ വെങ്കല തിളക്കത്തോടെയാണ് ഇന്ത്യൻ ഹോക്കി താരം പി. ആർ ശ്രീജേഷ് അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണ് അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചത്. ഇതിന് പുറമേ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവും രണ്ട് ചാമ്പ്യൻസ് ട്രോഫി വെള്ളിയും ഈ 36-കാരൻ കരിയറില്‍‌ സ്വന്തമാക്കി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പറാണ് മലയാളിയായ പി. ആർ ശ്രീജേഷ്.

Advertisements

18 വർഷത്തിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 328 മത്സരങ്ങളിലാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ജൂനിയർ പുരുഷ ടീമിന്റെ പരിശീലക കുപ്പായമണിയാനൊരുങ്ങുകയാണ് അദ്ദേഹം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പി.ആർ ശ്രീജേഷ്. ഓഗസ്റ്റ് 16-നാണ് പ്രധാനമന്ത്രി കത്ത് അയച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോക്കി എന്റെ ജീവനാണെന്നും ഹോക്കിയില്‍ ഇന്ത്യയെ മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. 2020, 2024 ഒളിമ്പിക്സില്‍ തുടങ്ങി വച്ച മെഡല്‍ കൊയ്‌ത്ത് ഇനിയും തുടരും. എന്നില്‍ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്ദി എന്ന കുറിപ്പോടെയാണ് ശ്രീജേഷ് കത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.