വീണ്ടും ട്രെയിനിനു നേരെ അതിക്രമം; വന്ദേ ഭാരതിന്റെ ജനൽ ചില്ല് ചുറ്റിക ഇപയോഗിച്ച് തകർക്കാൻ ശ്രമിച്ചു

ബംഗളൂരു : രാജ്യത്തുടനീളം ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ തീവണ്ടികള്‍ പാളം തെറ്റിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്ദേ ഭാരത് ട്രെയിനിന്റെ ജനല്‍ ചില്ല് ചുറ്റിക ഉപയോഗിച്ച്‌ തകർക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Advertisements

തീവണ്ടിയുടെ ചില്ല് ശക്തമായിരുന്നതിനാല്‍ പൊട്ടിയില്ലെങ്കിലും അതില്‍ വിള്ളല്‍ വീണത് വ്യക്തമായി കാണാം. യുപിയിലെ കാനൂരിനു സമീപം വന്ദേഭാരതത്തിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിന്റെ ജനാല തകർത്തയാള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ കണ്ടവരെല്ലാം രോഷത്തോടെയാണ് പ്രതികരിക്കുന്നത്.

Hot Topics

Related Articles