ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: രണ്ട് ഭീകരരെ വകവരുത്തി അതിർത്തി സുരക്ഷാ സേന. കശ്മീരിലെ ബാരാമുള്ളയില്‍ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പൊലീസും നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് വടക്കൻ കശ്മീരിലെ പട്ടാൻ മേഖലയില്‍ വച്ച്‌ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായുള്ള ദൗത്യം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Advertisements

ഇന്നലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം ആയുധങ്ങള്‍ സൂക്ഷിക്കാൻ ഭീകരർ നിർമിച്ച സ്റ്റോറുകള്‍ സൈന്യം കണ്ടത്തി. അതേസമയം ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles