ലക്നൗ: ആറ് മാസത്തിനുള്ളില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത് 11 കോടി പേർ. രാജ്യത്തിനകത്ത് നിന്നും , വിദേശത്ത് നിന്നുമായാണ് ഇത്രയേറെ പേർ ക്ഷേത്രസന്നിധിയില്‍ എത്തിയത്. സംസ്ഥാനത്തെ മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ എണ്ണവും റെക്കോർഡ് നേട്ടത്തിലെത്തി.
2024-ലെ ആദ്യ ആറ് മാസങ്ങളില്‍ 33 കോടി പേരാണ് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയത്. 2022-ല്‍ 31 കോടി വിനോദസഞ്ചാരികള്‍ യുപി സന്ദർശിച്ചിരുന്നു.
2,851 വിദേശ സന്ദർശകരുള്‍പ്പെടെ 10.99 കോടി സഞ്ചാരികളെ സ്വാഗതം ചെയ്ത അയോധ്യയാണ് യുപിയില്‍ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരിക്കുന്നത് . 1,33,999 അന്താരാഷ്‌ട്ര സഞ്ചാരികള്‍ ഉള്‍പ്പെടെ 4.61 കോടി വിനോദസഞ്ചാരികളുമായി വാരണാസി തൊട്ടുപിന്നില്‍. ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന പ്രയാഗ്‌രാജ്, മഥുര, ആഗ്ര എന്നിവയും പ്രധാന ആകർഷണങ്ങളായി തുടരുന്നു.