ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരത്‌ ട്രെയിനിനു നേരെ കല്ലേറ്; അഞ്ച് പേർ പിടിയിൽ

റായ്പൂർ: ഫ്ലാഗ് ഓഫിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായി. ഛത്തീസ്ഗഡിലാണ് സംഭവം. ഛത്തീസ്ഗഡിലെ ദുർഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ ട്രെയിൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്തു നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ചാണ് പുതിയ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

Advertisements

ട്രെയിനിലെ മൂന്ന് കോച്ചുകളിലുള്ള മള്‍ട്ടി ലെയേർഡ് ജനലുകള്‍ കല്ലേറില്‍ തകർന്നു. എന്നാല്‍ ആർക്കും പരിക്കേറ്റിട്ടില്ല. സി2, സി4, സി9 എന്നീ കോച്ചുകളിലെ ജനലുകളാണ് തകർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേർ അറസ്റ്റിലാവുകയായിരുന്നു. ശിവ് കുമാർ ബാഗല്‍, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേസ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റഇലായത്. എല്ലാവരും ബഗ്ബഹാര ഗ്രാമവാസികളാണ്. ഇവർക്കെതിരെ റെയില്‍വെ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

Hot Topics

Related Articles