വിപുലമായ രീതിയിൽ ഓണം ആഘോഷിച്ച് അതിരമ്പുഴ സെന്റ്മേരിസ് ഗേൾസ് ഹൈസ്കൂളിൽ

അതിരമ്പുഴ സെന്റ്മേരിസ് ഗേൾസ് ഹൈസ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വർണ്ണാഭമായ പൂക്കളമിട്ടും ഓണസദ്യ ഒരുക്കിയും അനുമോദന ചടങ്ങ് സംഘടിപ്പിച്ചുമാണ് സ്കൂളിൽ ഓണം ആഘോഷിച്ചത്. 50 വിദ്യാർത്ഥിനികൾ ചുവടുവെച്ച മെഗാ തിരുവാതിരകളിയും ഉണ്ടായിരുന്നു.

Advertisements

ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നവീൻ മാമൂട്ടിൽ 2024ലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അൻസലിനും, സിപിഒ വികെ അനീഷിനും മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ്, വാർഡ് മെമ്പർ ബേബിനാസ് അജാസ്, പിടിഎ പ്രസിഡന്റ് മോൻസ് പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. അധ്യാപകർക്കും പിടിഎ പ്രതിനിധികൾക്കും ഒപ്പം ഓണസദ്യ കഴിച്ച ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മടങ്ങിയത്.

Hot Topics

Related Articles