പരിശോധനയ്ക്കിടെ ഉരുണ്ടുകളിച്ചു; കുമളിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കുമളി: ഇടുക്കിയിലെ കുമളിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 60 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പ്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Advertisements

ഇതേ തുടർന്ന് കുമളിയില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കുമളി ഒന്നാമൈല്‍ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കാറിലെത്തിയ കുമളി ചേമ്ബനായില്‍ വീട്ടില്‍ അനൂപ് വർഗ്ഗീസ്, പറങ്ങാട്ട് വീട്ടില്‍ ബിക്കു ഡാനിയേല്‍ എന്നിവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കമരുന്ന് കണ്ടെത്തിയതെന്ന് കുമളി പൊലീസ് അറിയിച്ചു. വാഹന പരിശോധനക്കിടെ പോലീസിൻറെ ചോദ്യങ്ങള്‍ക്ക് ഇവർ നല്‍കിയ മറുപടിയില്‍ സംശയം തോന്നി. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ വിശദമായി പരിശോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറില്‍ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയാണ് 60 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവില്‍ നിന്നാണ് എംഡി എത്തിച്ചതെന്നും, കുമളിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തിയിരുന്നതായും പ്രതികള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles