നോർത്ത് ലണ്ടൻ ഡാർബിയില്‍ വിജയം ആഴ്സണലിനൊപ്പം : ടോട്ടനത്തിനെ വീഴ്ത്തിയത് ഒറ്റ ഗോളിൽ 

ലണ്ടൻ : നോർത്ത് ലണ്ടൻ ഡാർബിയില്‍ നിർണായക ജയവുമായി ആഴ്‌സണല്‍. പ്രധാന താരങ്ങള്‍ ആയ ഡക്ലൻ റൈസ്, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ഇല്ലാതെ ഇറങ്ങിയ ആഴ്‌സണല്‍ അതുഗ്രൻ പ്രതിരോധ പ്രകടനം പുറത്ത് എടുത്താണ് വൈറ്റ് ഹാർട്ട് ലൈനില്‍ ജയം കണ്ടത്.ഇരു ടീമുകളും മികവ് പുലർത്തിയ ആദ്യ പകുതിയില്‍ പരുക്കൻ കളിയും കാണാൻ ആയി. നിർണായക രക്ഷപ്പെടുത്തലുകള്‍ നടത്തിയ ഡേവിഡ് റയയും, ബ്ലോക്കുകള്‍ ചെയ്ത സലിബയും ഗബ്രിയേലും ആഴ്‌സണല്‍ പ്രതിരോധം കാത്തു. മറുപുറത്ത് ഹാവർസിന്റെ മികച്ച ഹെഡർ വികാരിയോയും തട്ടി മാറ്റി. ഇടക്ക് ലഭിച്ച സുവർണ അവസരം മാർട്ടിനെല്ലിയും പാഴാക്കി.

Advertisements

ഏഴ് മഞ്ഞ കാർഡുകള്‍ ആണ് ആദ്യ പകുതിയില്‍ പിറന്നത്. പന്ത് ടോട്ടനത്തിന്റെ കയ്യില്‍ ആയിരുന്നെങ്കിലും ഇടക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ആഴ്‌സണല്‍ വലിയ അവസരം ഒന്നും അവർക്ക് നല്‍കിയില്ല. രണ്ടാം പകുതിയില്‍ 64 മത്തെ മിനിറ്റില്‍ ബുകായോ സാകയുടെ മികച്ച കോർണറില്‍ നിന്നു ഫ്രീ ഹെഡറിലൂടെ ഗോള്‍ നേടിയ ഗബ്രിയേല്‍ ആണ് ആഴ്‌സണല്‍ വിജയഗോള്‍ നേടിയത്. മാർക്ക് ചെയ്ത ക്രിസ്റ്റിയൻ റൊമേറോയെ വെട്ടിച്ചു ഉഗ്രൻ ഹെഡർ ആണ് ഗബ്രിയേല്‍ ഉതിർത്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സമനിലക്ക് ആയി അവസരങ്ങള്‍ ഉണ്ടാക്കാൻ ടോട്ടനം ശ്രമിച്ചു എങ്കിലും ആഴ്‌സണല്‍ പ്രതിരോധം ഒട്ടും വിട്ടു നല്‍കിയില്ല. റഹീം സ്റ്റെർലിങ് ആഴ്‌സണലിന് ആയി രണ്ടാം പകുതിയില്‍ അരങ്ങേറ്റവും കുറിച്ചു. 1988 നു ശേഷം ഇത് ആദ്യമായാണ് ആഴ്‌സണല്‍ ടോട്ടനത്തിന്റെ മൈതാനത്ത് തുടർച്ചയായി മൂന്ന്  മത്സരങ്ങളില്‍ ജയിക്കുന്നത്. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തും ആഴ്‌സണല്‍ എത്തി.

Hot Topics

Related Articles