കോഴിക്കോട് എരഞ്ഞിപ്പാലത്ത് കൈവരിയിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്ബ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്.

Advertisements

ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. റസല്‍ അബ്ദുല്ലക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹരിനാരായണന്‍ ചികിത്സയിലാണ്. റസലിന്റെ മാതാവ്: കുറുവച്ചാലില്‍ പ്രസീന(സെര്‍വി). സഹോദരി: നൈല.

Hot Topics

Related Articles