കൊല്‍ക്കത്ത: സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറി ഡോക്ടർമാർക്ക് കത്തയച്ചു. സമരവസാനിപ്പിക്കുന്ന കാര്യത്തില്‍ ഡോക്ടർമാർക്കിടയില്‍ ഭിന്നതയുണ്ടെന്ന ടിഎംസി ആരോപണത്തിനിടെയാണ് കൂടിക്കാഴ്ചക്ക് മമത സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള ചർച്ചകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു. അതേ സമയം വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാൻ കൊല്‍ക്കത്ത പൊലീസ് ശ്രമിച്ചെന്ന സിബിഐയുടെ കണ്ടെത്തലിലും പ്രതിഷേധം കനക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങള്‍ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞത്. സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചന നടന്നെന്നും സിബിഐ പറയുന്നു.