ടി.എം ജേക്കബ് ജനഹൃദയങ്ങളിലെ നായകൻ: അഡ്വ.പി.എസ് ജെയിംസ്

കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി സ്ഥാപകനും മുൻ വിദ്യാഭ്യാസ സാംസ്കാരിക ജലസേചന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായിരുന്ന ടി.എം ജേക്കബ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകനും കേരളം കണ്ട മികച്ച ഭരണകർത്താവും ആണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി ആഫീസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടി.എം.ജേക്കബ്ബ് 74 മത് ജന്മദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് പീറ്റർ കളമ്പുകാട്ട്, ജനറൽ സെക്രട്ടറി അഡ്വ.അനൂപ് കങ്ങഴ, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ബിജു താനത്ത്, ജെയിംസ് കാലാ വടക്കൻ, ലാലു വർഗ്ഗീസ്, കെ.എം ചാക്കോച്ചൻ, പ്രജോ ചങ്ങനാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles