നൂറിന്റെ നിറവിൽ മോദി 3.0; റിപ്പോർട്ട്‌ കാർഡ് പുറത്തുവിട്ട് അമിത് ഷാ

ദില്ലി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറി 100 ദിനങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ആദ്യ 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണ്. ആദ്യത്തെ 10 വർഷം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയതിന്റെ ഫലമായാണ് മൂന്നാം തവണയും അധികാരത്തിലേറാൻ ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചതെന്ന് അമിത് ഷാ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisements

3 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഇതിലെ പ്രധാന പദ്ധതി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകളുടെ വികസനം, തുറമുഖ നി‍ർമ്മാണം, യുവാക്കള്‍ക്കായി പാക്കേജ്, മെട്രോ, വിമാനത്താവളങ്ങള്‍, എയർ-മെട്രോ കണക്റ്റിവിറ്റി, വീടുകളുടെ നി‍ർമ്മാണം, കിസാൻ സമ്മാൻ യോജന തുടങ്ങി സമഗ്രമായ റിപ്പോ‍ർട്ട് കാർഡാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തുടനീളമുള്ള പ്രധാന റോഡുകള്‍ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

76,000 കോടി രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ ഒരു മെഗാ തുറമുഖം നിർമിക്കും. ഈ തുറമുഖത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 തുറമുഖങ്ങളില്‍ ഒന്നായി മാറ്റും. സൈബർ കുറ്റകൃത്യങ്ങള്‍ നേരിടാൻ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 5,000 സൈബർ കമാൻഡോകളെ വിന്യസിക്കും, യുവാക്കള്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജിലൂടെ അഞ്ച് വർഷത്തിനുള്ളില്‍ 4.10 കോടി യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കാർഷിക മേഖലയില്‍ പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 17-ാം ഗഡുവായി 9.5 കോടി കർഷകർക്ക് സർക്കാർ 20,000 കോടി രൂപ വിതരണം ചെയ്തതായി അമിത് ഷാ വ്യക്തമാക്കി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വാരണാസിയിലെ ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം, പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളം, ബിഹാറിലെ ബിഹ്ത വിമാനത്താവളം എന്നിവ നവീകരിക്കും. ബെംഗളൂരു മെട്രോ, പൂനെ മെട്രോ, താനെ ഇൻ്റഗ്രേറ്റഡ് റിംഗ് മെട്രോ എന്നീ പദ്ധതികള്‍ ഏറ്റെടുത്തെന്നും 2024 ജൂണ്‍ മുതല്‍ ഓഗസ്‌റ്റ് വരെ 2.5 ലക്ഷം വീടുകളില്‍ സൗരോർജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ സഹായം നല്‍കിയെന്നും അമിത് ഷാ കൂട്ടിച്ചേ‍ർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.