ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 34 റണ്ണെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും (6), ശുഭ്മാൻ ഗില്ലിന്റെയും (0) , വിരാട് കോഹ്ലിയുടെയും (6) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബംഗ്ലാ പേസർ ഹസൻ മെഹമ്മൂദാണ് മൂന്നു വിക്കറ്റുകളും പിഴുതത്. രോഹിത് ശർമ്മ നജ്മുൽ ഹുസൈന് ക്യാച്ച് നൽകി മടങ്ങിയപ്പോൾ, കീപ്പർ ലിറ്റൺ ദാസിന് പിടികൊടുത്താണ് ശുഭ്മാൻ ഗില്ലും, വിരാട് കോഹ്ലിയും വീണത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജയ്സ്വാൾ (17), റിഷഭ് പന്ത് (0) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 34 റണ്ണെടുത്തിട്ടുണ്ട്.