പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ മുർഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്ബാവൂർ പൊലീസിന്റെ പിടിയിലായത്. കാഞ്ഞിരക്കാടുള്ള വാടകവീട്ടില്‍ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 19 -ാം തീയതി രാത്രി 12 മണിയോടെയാണ് സംഭവം.

Advertisements

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ച്‌ വന്നത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പെരുമ്പാവൂർ പൊലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles