ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; മലയാളി താരത്തിന്റെ ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ് ബംഗ്ലാളിനെ പിൻതുടർന്ന് വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി ഗോളിൽ പിന്നിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ പൊരുതിക്കയറിയാണ് വിജയം പിടിച്ചത്. 59 ആം മിനിറ്റിൽ വിഷ്ണു പുതിയ വളപ്പിൽ നേടിയ ഗോളിന് പിന്നിലായി പോയ ബ്ലാസ്‌റ്റേഴ്‌സ് 63, 88 മിനിറ്റുകളിൽ ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചു വാങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നോഹ സദോവി 63 ആം മിനിറ്റിലും, പെപ്പരാഹ് 88 ആം മിനിറ്റിലും ഗോൾ നേടി. സീസണിലെ ആദ്യ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടുന്നത്.

Advertisements

Hot Topics

Related Articles