ഇപ്പോഴും തനിക്ക് തന്റെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചിട്ടില്ല; ചെറുപ്പമായതിനാൽ തന്നെ സിനിമയിലേയ്ക്കു പരിഗണിച്ചില്ല; തുറന്ന് പറച്ചിലുമായി ഹണി റോസ്

കൊച്ചി: മലയാളികളുടെ ഇഷ്ട നടിയാണ് ഹണി റോസ്. ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന ഹണി റോസ് ഇതിനകം ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ പല ഭാഷകളിലായി ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്രയും വർഷങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ഹണി റോസ്. സിനിമയിൽ എത്തിയതിനെ കുറിച്ചും സ്ട്രഗ്ഗ്ലിംഗ് നെ കുറിച്ചും സംസാരിക്കുകയാണ് ഹണി ഇപ്പോൾ.

Advertisements

ഏഴാം ക്ലാസിൽ പഠിക്കുമ്‌ബോഴാണ് സിനിമാ മോഹം തലയിൽ കയറുന്നതെന്നും അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് സിനിമയിലെത്തിയതെന്നും ഹണി റോസ് പറയുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്‌ബോഴാണ് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിംഗ് നാട്ടിൽ നടക്കുന്നത്. അന്ന് ഞങ്ങൾക്ക് ചെറിയൊരു ബിസിനസ് ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ വീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അന്ന് സിനിമ കാണാൻ ഞാനും പോയിരുന്നു. അവിടെ വച്ചോ ആരോ എന്നോട് അഭിനയിക്കുമോ എന്ന് ചോദിച്ചത് നാട്ടിൽ മുഴുവൻ പാട്ടായി. എന്നെ സിനിമയിൽ എടുത്തുവെന്നാണ് നാട്ടിൽ പ്രചരിച്ചത്. അന്നാണ് ആദ്യമായി സിനിമാ മോഹം തലയിൽ കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സിനിമയുടെ സെറ്റിൽ പോയി സംവിധായകൻ വിനയനോട് അഭിനയ മോഹം പറഞ്ഞിരുന്നുവെന്നും ഹണി ഓർത്തെടുത്തു. എന്നാൽ, പ്രായം കുറവാണെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു വിട്ടു. പിന്നീട്, പത്താം ക്ലാസിൽ പഠിക്കുമ്‌ബോഴാണ് അച്ഛൻ തന്റെ ഫോട്ടോസുമായി വീണ്ടും സാറിനെ കാണാൻ പോയത്. അങ്ങനെയാണ് ബോയ്ഫ്രണ്ട് എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചതെന്നും ഹണി വ്യക്തമാക്കി.

ഇത്ര ചെറുപ്പത്തിൽ സിനിമയിൽ എത്തിയെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. ആദ്യമൊന്നും സിനിമയെ അത്ര സീരിയസ് ആയി കണ്ടിരുന്നില്ല. സിനിമ ചെയ്താൽ തന്നെ സ്റ്റാർ ആകുമെന്ന് ആണ് കരുതിയിരുന്നത്. എന്നാൽ, അങ്ങനെയല്ലെന്ന് പിന്നീട് ആണ് മനസിലായത്. അതിന് ശേഷം ഒരുപാട് സ്ട്രഗിൾ ചെയ്തു. പിന്നീട് ആണ് ട്രിവാൻട്രം ലോഡ്ജ് എന്ന സിനിമ കിട്ടിയത്. അതിന് ശേഷം നല്ല ചിത്രങ്ങൾ വന്നു തുടങ്ങി.

ഇപ്പോഴിതാ ഏറെ ചലഞ്ചിംഗ് ആയി കിട്ടിയ ചിത്രമാണ് റേച്ചൽ. സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഒരു സിനിമയിൽ വർക്ക് ചെയ്യുന്നത് ആദ്യമായി ആണ്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യ ലെവലിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ശക്തയായ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് താൻ അതിൽ എത്തുന്നതെന്നും ഹണി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.