മുംബൈ : ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്ബന്നയായ നടിയാണ് ഐശ്വര്യ റായി. ബോളിവുഡില്‍ മാത്രമല്ല സൗത്തിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നടിക്കുണ്ട്.വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമ്ബത്തില്‍ ഏറ്റവും മുന്നില്‍ ഐശ്വര്യ തന്നെയാണ്. ഭർത്താവും ബോളിവുഡിലെ പ്രമുഖ നടനുമായ അഭിഷേക് ബച്ചനെക്കാള്‍ സമ്ബന്നയാണ് ഐശ്വര്യ റായ്. ഏകദേശം 862 കോടിയാണ് നടിയുടെ ആസ്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ഐശ്വര്യ . ഒരു സിനിമക്ക് 10 മുതല്‍ 12 കോടിവരെയാണ് വാങ്ങുന്നത്. പരസ്യത്തിനും വൻ പ്രതിഫലമാണ് നടി കൈപ്പറ്റിയിരുന്നത്. ആറ് മുതല്‍ ഏഴ് കോടി രൂപവരെയായിരുന്നു പ്രതിഫലം. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി നിരവധി നിക്ഷേപങ്ങളും താരറാണിക്കുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 250 കോടിയാണ് അഭിഷേക് ബച്ചന്റെ ആസ്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താരറാണിയായി ഐശ്വര്യ ഇന്ത്യൻ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ജൂനിയർ ബച്ചൻ ബോളിവുഡിലെത്തുന്നത്. സിനിമയില്‍ നിരവധി പരാജയങ്ങള്‍ അഭിഷേകിന് നേരിടേണ്ടി വന്നു. ബോക്സോഫീസില്‍ അഭിഷേക് ചിത്രങ്ങള്‍ക്ക് വേണ്ടവിധം കളക്ഷൻ നേടാനായില്ലെങ്കിലും നടന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മണിര്തനം ചിത്രമായ പൊന്നിയിൻ സെല്‍വനിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അതേസമയം ഒ.ടി.ടി യില്‍ സജീവമാണ് അഭിഷേക്. ഷാറൂഖ് ഖാന്റെ ‘കിങ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരികെ എത്താൻ തയാറെടുക്കുകയാണ് അഭിഷേക് ബച്ചൻ. കിങ് ഖാന്റെ വില്ലനായിട്ടാണത്രേ ജൂനിയർ ബച്ചൻ എത്തുന്നതെന്നാണ് വിവരം.