ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും: ഹണിമൂൺ ആഘോഷം കുടുംബ സമേതം ; കമൻ്റുമായി സോഷ്യൽ മീഡിയ 

കൊച്ചി : കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച്‌ അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്. ഇതിനിടെ ഹണിമൂൺ ആഘോഷത്തിൻ്റെ ചിത്രങ്ങൾക്ക് കമൻ്റുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തി. 

Advertisements

ബാലിയിലേക്ക് നടത്തിയ യാത്രയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു ചെയ്തത് അഹാന കൃഷ്ണയാണെന്നു ദിയ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. കുടുംബത്തിനൊപ്പം ‘മിഥുനം സ്‌റ്റൈല്‍ ഹണിമൂണ്‍’ എന്നാണ് യാത്രയെ കുറിച്ച്‌ പലരും കമന്റ് ചെയ്യുന്നത്. ബാലിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കൃഷ്ണ കുമാറും കുടുംബവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയുമെല്ലാം പോസ്റ്റ് ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം.

Hot Topics

Related Articles