പട്ടിമറ്റത്ത് മദ്യലഹരിയില്‍ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ പൊലീസുകാരന്റെ അതിക്രമം; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിച്ചു

കൊച്ചി : ബിവറേജ് ഔട്ട്ലെറ്റില്‍ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം. പണം നല്‍കാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം.
പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റില്‍ ആയിരുന്നു സംഭവം നടന്നത്. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles