മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തിയായ മധുവിന്റെ പിറന്നാൾ; ആശംസകൾ നേർന്ന് മോഹൻലാൽ

മലയാളത്തിന്റെ മഹാനടൻ മധുവിന് പിറന്നാളാശംസകളുമായി പ്രിയതാരം മോഹൻലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രിയപ്പെട്ട മധുസാറിന് മോഹൻലാല്‍ ആശംസകള്‍ അറിയിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ പുതിയ വെബ്സൈറ്റും മോഹൻലാല്‍ പങ്കുവച്ചു. മധുവിന്റെ ജീവിതയാത്രയിലെ തിളക്കമാർന്ന മുഹൂർത്തങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ വെബ്സൈറ്റ്.

Advertisements

മമ്മൂട്ടിയും മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.’ എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ ‘ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞ് നിന്ന താരമാണ് മധു. മലയാളത്തിന്റെ അഭ്രപാളിയില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ എന്നും ചരിത്രത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles