തിരുപ്പതി ലഡ്ഡുവിൽ ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല; റിപ്പോർട്ട് നൽകി തിരുമല തിരുപ്പതി ദേവസ്ഥാനം

ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് ടിടിഡി റിപ്പോർട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു. ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.

Advertisements

തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്. റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിച്ചു. ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കള്‍ ആരോപിച്ചിരുന്നത്.

Hot Topics

Related Articles