വീണ്ടും പ്രതിക്കൂട്ടിലായി ടിടിഡി; തിരുപ്പതി ലഡുവിൽ നിന്നും പുകയില കഷ്ണങ്ങൾ ലഭിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്

തിരുപ്പതി ലഡ്ഡുവില്‍ നിന്ന് പുകയിലയെന്ന് ആരോപണം. പേപ്പറില്‍ പൊതിഞ്ഞ നിലയിലുള്ള പുകയില കഷ്ണങ്ങളാണ് ലഭിച്ചതെന്ന് ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീ പറഞ്ഞു. ലഡ്ഡു തയ്യാറാക്കാനായി നെയ്യില്‌ മൃഗക്കൊഴുപ്പ് ചേർത്തെന്ന പരിശോധന ഫലം പുറത്തുവന്നതിനി പിന്നാലെയാണ് പുതിയ ആരോപണം.

Advertisements

സെപ്റ്റംബർ 19-നാണ് ദോന്തു പത്മാവതി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി ലഭിച്ച ലഡ്ഡു വീട്ടിലുള്ളവർക്കും അയല്‍പക്കകാർക്കും നല്‍കാനായി എടുത്തപ്പോഴാണ് ചെറിയ പേപ്പറില്‍ പൊതിഞ്ഞ പുകയില ലഭിച്ചത്. പ്രസാദത്തിന്റെ പവിത്രതയ്‌ക്ക് കളങ്കം വരുത്തിയെന്ന് അവർ‌ ആരോപിച്ചു. ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് ടിടിഡി ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതികൂട്ടിലായിരിക്കുകയാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുൻ സർക്കാരിന്റെ കാലത്ത് നെയ്യില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.

Hot Topics

Related Articles