മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻആർഐ ക്വാട്ട തട്ടിപ്പാണ്; കടുത്ത വിമർശനവുമായി സുപ്രീം കോടതി

ദില്ലി: എൻആർഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻആർഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisements

പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമർശനം. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച്‌ ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിർദ്ദേശം അടുത്തിടെ കോടതിയില്‍ നിന്ന് ഉണ്ടായിരുന്നു. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിർദേശങ്ങള്‍ മുന്നോട്ട് വച്ച്‌ കോടതി എൻടിഎ യുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles