വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട; നെഞ്ചിൽത്തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന് നോർത്ത് ഈസ്റ്റിനെ തുരത്തി കൊമ്പന്മാർ

തിലക് മൈതാൻ: വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട. നെഞ്ചിൽ തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി നോർത്ത് ഈസ്റ്റ് മടങ്ങിയതോടെ കേരളത്തിന് മികച്ച വിജയം. തിലക് മൈതാനിയെ കോരിത്തരിപ്പിച്ച അൽവാരോ വാക്വസിന്റെ ഒരൊറ്റ ഗോൾ മാത്രം മതിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് മനം നിറയ്ക്കാൻ. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി.

Advertisements

ആദ്യം മുതൽ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സിനു നിർണ്ണായക ബ്രേക്ക് നൽകിയത് 62 ആം മിനിറ്റിലെ പെരേര ഡയസിന്റെ ഹെഡറായിരുന്നു. പോസ്റ്റിന്റെ വലത് മൂലയിൽ നിന്നും മധ്യഭാഗത്തേയ്ക്ക് ഉയർത്തി വിട്ട പന്ത്, ഹെഡറിലൂടെ മനോഹരമായി പേരേര ഡയസ് വലയിലാക്കി. ഇതിനു പിന്നാലെ, രണ്ടാം മഞ്ഞക്കാർഡ് കണ്ട് 70 ആം മിനിറ്റിൽ ആയുഷ് അധികാരി പുറത്തായതോടെ കേരളം ഞെട്ടി. പിന്നീട്, പ്രതിരോധിക്കാൻ നിൽക്കാതെ ആക്രമിക്കുക തന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൈതാന മധ്യത്തിൽ 70 വാര അകലെ നിന്ന് ഒരു മിസ് പാസ് ബൂട്ടിൽ കിട്ടുമ്പോൾ യാതൊരു അപകടവും നോർത്ത് ഈസ്റ്റ് ഹാഫിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, അൽവാരോ വാക്വാസ് മാത്രം ആ കാഴ്ച കണ്ടിരുന്നു. മുന്നിലേയ്ക്ക് ഏറെ കയറി നിൽക്കുന്ന നോർത്ത് ഈസ്റ്റ് ഗോൾക്കീപ്പറെ. ആൽവാരോ തൊടുത്തു വിട്ട ഷോട്ട്, പോസ്റ്റിന് തൊട്ടു മുന്നിലൊന്നു കുത്തി വലയ്ക്കുള്ളിൽ കയറി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു.

ക്ലീൻ ഷീറ്റ് ഉറപ്പിച്ച് കളത്തിൽ നിറഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്‌സിനു പെട്ടന്നു ഞെട്ടൽ സമ്മാനിച്ചാണ് 90 ആം മിനിറ്റ് എത്തിയത്. ഇർഷാദിന്റെ ഒരു ഷോട്ട് വലയിൽ കയറിയെങ്കിലും കൂടുതൽ അപകടം ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സ് കളി തീർത്തു. നിർണ്ണായകമായ മൂന്ന് പോയിന്റ് കൂടി വലയിലാക്കി ബ്ലാസ്‌റ്റേഴ്‌സ് കളത്തിൽ നിന്നും തിരികെ കയറി.

Hot Topics

Related Articles