ആലപ്പുഴയില്‍ കഞ്ചാവ് വേട്ട; 2.255 കിലോ ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയില്‍ കഞ്ചാവ് വേട്ട. കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപം എക്സൈസ് നടത്തിയ പരിശോധനയില്‍ 2.255 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശിയായ ജേക്കബ് കൈസ്‌കയെ (39) അറസ്റ്റ് ചെയ്തു.

Advertisements

എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.പി.ബെഞ്ചമിൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിപിൻ.വി.ബി, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗ്ഗീസ്.എ.ജെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അതേസമയം, ആറ്റിങ്ങലില്‍ 40 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ നാല് പ്രതികള്‍ക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2020 ഓഗസ്റ്റ് 22ന് ആറ്റിങ്ങല്‍ ആലംകോട് പ്രവർത്തിച്ചിരുന്ന മമ്പ റെസ്റ്റോറന്റ് കഫെ എന്ന സ്ഥാപനത്തില്‍ നിന്നും പ്രതികള്‍ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളില്‍ നിന്നും കഞ്ചാവ് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ നിന്നുമാണ് 40 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ആറ്റിങ്ങല്‍ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ആയിരുന്ന അജിദാസ്. എസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.