ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ അപകടക്കെണിയൊരുക്കി കുഴി

ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ
പൂവത്തുമൂട് ജംഗ്ഷനിൽ നിന്നും മാടപ്പള്ളി ക്ഷേത്രത്തിലേക്കും, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കും, തിരുവല്ലായ്ക്കും പോകുന്ന പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ തന്നെയുള്ള കുഴി ഇരുചക്ര വാഹന യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രധാനമായും ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

Advertisements

ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ആയതിനാൽ പിഡബ്ലിയുഡി ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇതിനൊരു പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടമ്പേരൂർ ആവശ്യപ്പെട്ടു.

Hot Topics

Related Articles