ദില്ലി : താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈൻ ആയാണ് സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങള്‍ ആണ് സിദ്ദിഖ് ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ധിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയില്‍ നേരത്തെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയല്‍ ചെയ്തിരുന്നു. സർക്കാരിനെ കേള്‍ക്കാതെ സിദ്ധിഖിന്‍റെ ഹർജിയില്‍ തീരുമാനമെടുക്കരുതെന്ന് ആണ് ആവശ്യം. മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി. പരാതികരിയും തടസ്സ ഹർജി ഫയല്‍ ചെയ്തിരുന്നു.