തൃശൂരിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച്‌ അപകടം; ബുള്ളറ്റിനു പിന്നിലിരുന്ന് യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു

തൃശൂർ : പെരുമ്പിലാവ് അറക്കല്‍ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ബുള്ളറ്റിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കല്‍ സ്വദേശി വേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അജിതന്റെ മകൻ 15 വയസ്സുള്ള അതുല്‍ കൃഷ്ണയാണ് മരിച്ചത്.

Advertisements

കുന്നംകുളം മോഡല്‍ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുല്‍ കൃഷ്ണ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles