മോഹൻ ഡി. ബാബുവിൻ്റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച ശനിയാഴ്ച

തലയോലപ്പറമ്പ്: സാംസ്കാരിക പ്രവർത്തകനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ മോഹൻ ഡി. ബാബു എഴുതിയ തിരുവനന്തപുരം സത് ഭാവന ട്രസ്റ്റ് പ്രസിദ്ധികരിച്ച ” ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം ” എന്ന പുസ്തകത്തെ ക്കുറിച്ച് ചർച്ച നടത്തുന്നു. ശനിയാഴ്ച വൈകിട്ട് 4 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് മുൻ വശം ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചർച്ച സംഘടിപ്പിക്കുന്നത്.

Advertisements

വൈക്കം അർബൻ ബാങ്ക് വൈസ് ചെയർമാനും എം.ജി. സർവ്വകലശാല മുൻ യൂണിയൻ ചെയർമാനുമായ ബി. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ സാഹിത്യ നിരൂപക പകനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എൻ. അജയകുമാർ ചർച്ച ഉത്ഘാടനം ചെയ്യും. ബഷീർ അമ്മ മലയാളം കോർഡിനേറ്റർ ഡോ. എസ്. പ്രീതൻ പുസ്തക പരിചയം. നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും ബഷീർ ആരാധകരും ചർച്ചകളിൽ പങ്കെടുക്കും.

Hot Topics

Related Articles