ദുർഗാഷ്ടമി; ഒക്ടോബർ 11ന് വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് എൻടിയു

തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബർ 10 വ്യാഴാഴ്‌ച ആയതിനാല്‍ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ ടി യു സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ഗോപകുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചത്

Advertisements

“ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ അനുസരിച്ച്‌ പരമ്പരാഗതമായി നവരാത്രി പൂജകള്‍ ആശ്വിന മാസത്തിലെ ശുക്ള പക്ഷത്തിലെ പ്രഥമ മുതല്‍ ദശമി വരെയുള്ള തിഥികളിലാണ് ആചരിച്ചുവരുന്നത്. സാധാരണയായി 9 രാത്രികളും 10 പകലുകളും നീണ്ടുനില്‍ക്കുന്ന നവരാത്രി – വിജയദശമി ആഘോഷങ്ങള്‍ക്ക് ഇക്കുറി 11 നാള്‍ നീളുന്നു എന്ന സവിശേഷതയുണ്ട്. അതായത്, ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് വിജയദശമിയായ 13നാണ് പരിസമാപ്തി കുറിക്കുക. സാധാരണ 60 നാഴിക അഥവാ 24 മണിക്കൂറാണ് ഒരു തിഥിയുടെ ദൈർഘൃം. എങ്കിലും ഇത്തവണ ചില വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ തൃതീയ രണ്ട് നാള്‍ വരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഗ്രന്ഥം പൂജവെയ്‌ക്കുന്നത്. സാധാരണയായി അഷ്ടമി – ദുർഗാഷ്ടമി – ദിവസം സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പുസ്തകങ്ങള്‍ പൂജവെയ്‌ക്കുകയും ദശമി – വിജയദശമി – ദിവസം രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകള്‍ നടത്തുകയുമാണ് പതിവ്. ദുർഗാഷ്ടമി ഒക്ടോബർ 11നാണെങ്കിലും തൃതീയ രണ്ട് ദിവസങ്ങളില്‍ വന്നതിനാല്‍ പൂജവെയ്പ് ഒക്ടോബർ പത്തിനാണ്. അഷ്ടമി തിഥിയിലെ സന്ധ്യയ്‌ക്കാണ് ഗ്രന്ഥങ്ങള്‍ പൂജവെയ്‌ക്കേണ്ടത് എന്ന ആചാരത്തിന്റെ ഭാഗമായാണിത്. അതായത്, ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12.28 മുതല്‍ 11 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 .08 വരെയാണ് അഷ്ടമി. ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് അഷ്ടമി അവസാനിക്കുന്നതിനാല്‍ വ്യാഴാഴ്ച വൈകിട്ട് അഷ്ടമിയും സന്ധ്യയും ചേരുന്ന സമയമാണ് പൂജവെയ്പിന് ഉത്തമമായി ജ്യോതിഷ പണ്ഡിതന്മാർ നിർദേശിച്ചിരിക്കുന്നത്. കേരള സർക്കാരിന്റെ കലണ്ടറിലും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച കൊല്ലവർഷം 1200 -) മാണ്ടിലെ മലയാള മലയാള പഞ്ചാംഗത്തിലും ഈ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സർക്കാർ കലണ്ടറില്‍ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാലയങ്ങളുടെ സ്ഥിതി എന്താണെന്നതില്‍ വ്യക്തതയുമില്ല. പുസ്തകങ്ങള്‍ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകള്‍ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സവിശേഷ സാഹചര്യങ്ങളില്‍ മുൻകാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”പത്രക്കുറിപ്പില്‍ പറയുന്നു.

Hot Topics

Related Articles