കൊല്ലം : മാതാ അമൃതാനന്ദമയിയ്‌ക്ക് ജന്മദിനാശംസകള്‍ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാല്‍. മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാളാണിന്ന്. അമ്മ എന്ന പേര് അന്വർത്ഥമാക്കും വിധത്തില്‍ കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കുന്ന ചിത്രമാണ് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം മോഹൻലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങളിലും താരം പങ്കെടുത്തിരുന്നു. ധ്യാനത്തിലും ആത്മീയതയിലും മോഹൻലാലിന് താല്പര്യമുണ്ടെന്നും മുൻപ് അമൃതാനന്ദമയി പറഞ്ഞിരുന്നു. അതേസമയം ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിന ആഘോഷ പരിപാടികളില്ല. ഗുരുപാദുക പൂജ, 101 യുവതികളുടെ വിവാഹം, അമൃതകീർത്തി പുരസ്കാര വിതരണം എന്നീ ചടങ്ങുകള്‍ നടക്കും. മാതാ അമൃതാനന്ദമയി പിറന്നാള്‍ സന്ദേശം നല്‍കും. തുടർന്ന് ഭക്തർക്കുള്ള ദർശനവും ആരംഭിക്കും.