ജോയിൻ്റ് ഫോറം ഓഫ് യൂണിയൻസിൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ബാങ്ക് ജീവനക്കാരുടെ രാജ്യവാപക പണിമുടക്ക് ജില്ലയിൽ പൂർണ്ണമായിരുന്നു. ജില്ലയിൽ യൂണിയൻ ബാങ്ക് ശാഖകൾ പ്രവർത്തിച്ചില്ല. യൂണിയൻ ബാങ്ക് ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക. അപ്രൻ്റീസ് നിയമനം റദ്ദാക്കുക. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സബ് സ്റ്റാഫ് കേഡറിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കിയത്.
ജില്ലയിൽ പണി മുടക്കിയ ജീവനക്കാർ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി. ധർണ്ണാ സമരം
ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് വി.പി. ശ്രീരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ . യു.ബി.ഐ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സ്വാഗതവും, യു.ബി.ഐ. ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.ടി. സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. റിട്ടയറീസ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം ഇദ്രീസ് , എൻ.സി.ബി.ഇ. സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് ഫിലിപ്പ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.