നോബിൻ ക്രിസ്റ്റി ചികിത്സ സഹായ ഫണ്ടിലേക്ക് പി.വി.എം.എം. ആംഗ്ലോ ഇന്ത്യൻ യു പി സ്ക്കൂൾ ഒരു ലക്ഷം രൂപ കൈമാറി : തുക കൈമാറിയത് മാനേജർ ജോൺ റിബല്ലോയും എച്ച്.എം. ഷർമ്മിള ഡിക്കൂഞ്ഞയും ചേർന്ന് :  നഗരസഭ കൗൺസിലർ ജീജ ടെൻസന് ഏറ്റുവാങ്ങി 

കൊച്ചി :  ഇടക്കൊച്ചി പി വി എം എം ആംഗ്ളോ ഇന്ത്യൻ യു പി സ്കൂളിലെ വിദ്യാർത്ഥിയും ഇടക്കൊച്ചി സ്വദേശിയുമായ നോബിൻ ക്രിസ്റ്റിയുടെ അപൂർവ്വ രോഗത്തിന്റെ ചികിത്സയ്ക്കായി ചികിത്സ സഹായനിധിയിലേക്ക് പിവിഎം എം ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ലോക്കൽ മാനേജർ ജോൺ റിബല്ലോ, എച്ച് എം  ഷെർമിള സണ്ണി ഡിക്കൂഞ്ഞ എന്നിവർ ചേർന്ന് ചികിത്സാ സഹായ സമിതി ചെയർപെഴ്സണും കൊച്ചി നഗരസഭ കൗൺസിലറുമായ  ജീജ ടെൻസൻ, സെൻ്റ്. മേരീസ് ഇടവക സഹവികാരി ഫാ.വർഗ്ഗീസ് റോഷൻ എന്നിവർക്ക് കൈമാറി.

Advertisements

അധ്യാപകരായ ലാക്വിൻ മെൻഡസ്, ക്രിസബെൽ ടാനിയ സൈസ, സ്വപ്ന മരിയ ഫെർട്ടൽ, അഗസ്റ്റിൻ ജോസഫ് പഴേ കട്ട് എന്നിവർ സംസാരിച്ചു. ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലും രണ്ടു പ്രാവശ്യമായി 50,000 രൂപയും വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി സ്കൂളിൽ നിന്നും നൽകിയിരുന്നു. 

Hot Topics

Related Articles