ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ തന്റേടമില്ല; മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയ്ക്ക് തന്റേടമില്ല. അതിനാലാണ് അത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്. ഈ ആക്ഷേപങ്ങളെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി സിപിഎം നേതൃത്വം തള്ളിക്കളഞ്ഞാലും അണികള്‍ക്ക് അത് ഉള്‍ക്കൊള്ളാൻ സാധിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

Advertisements

പ്രസ്ഥാനത്തോടും അണികളോടും മുഖ്യമന്ത്രിയ്ക്ക് യാതൊരു ആത്മാർത്ഥതയുമില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ പരമോന്നത നേതാവായ പിണറായിയുടെ ശ്രമം. പ്രതിപക്ഷത്തിനെതിരെ പി.വി അൻവർ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ശക്തമായ നടപടിയെടുത്ത മുഖ്യമന്ത്രി തന്റെ ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അൻവറിനെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഉണ്ടായത്. ഇത് ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് കെ.സുധാകരൻ വ്യക്തമാക്കി.

Hot Topics

Related Articles