ഐപിഎൽ മെഗാ ലേലത്തിനൊരുങ്ങി ടീമുകൾ; ലേലത്തിന്റെ നിയമത്തിൽ വൻ മാറ്റങ്ങൾ; വരുന്ന സീസണിൽ തീ പാറും പോരാട്ടം ഉറപ്പ്

ചെന്നൈ; വരാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായുള്ള നിയമങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ സ്‌ക്വാഡിൽ നിന്നും പരമാവധി 6 താരങ്ങളെ മാത്രമാവും നിലനിർത്താൻ സാധിക്കുക. ആർടിംഎം വഴിയും താരങ്ങളെ നിലനിർത്താം. ഒരു താരത്തെയാണ് നിലനിർത്തുന്നതെങ്കിൽ 5 താരങ്ങളെ ലേലത്തിൽ ആർടിംഎം വഴി തിരിച്ചെടുക്കാം

Advertisements

പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും പരമാവധി 2 അൺ ക്യാപ്ഡ് താരങ്ങളെയാവും നിലനിർത്താൻ കഴിയുക. 120 കോടി രൂപയാകും ടീമുകൾക്ക് മെഗാ ലേലത്തിൽ ചിലവഴിക്കാനാവുക. ഐപിഎല്ലിൻറെ ചരിത്രത്തിൽ ഇതാദ്യമായി മാച്ച് ഫീ ബിസിസിഐ പ്രഖ്യാപിച്ചു. ഇംപാക്ട് പ്ലെയറിനടക്കം പ്ലേയിങ്ങ് ഇലവനിൽ ഭാഗമാവുന്ന താരത്തിന് ഒരു മത്സരത്തിൽ 7.5 ലക്ഷം രൂപ ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലേലത്തിൽ താരങ്ങളെ സ്വന്തമാക്കിയതിനു ശേഷം ടൂർണമെൻറിൽ എത്താതിരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതിന് പഴുതടച്ച നിയമമാണ് ബിസിസിഐ കൊണ്ടു വന്നിരിക്കുന്നത്. ടൂർണമെൻറിൽ വരാതെ മുങ്ങുന്ന വിദേശ താരത്തിന് 2 വർഷത്തെ വിലക്കാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

വരുന്ന സീസണിനു മുൻപുള്ള അഞ്ച് വർഷം മുൻപേ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്ലേയിങ്ങ് ഇലവനിൽ ഭാഗമാകത്ത താരം അൺക്യാപ്ഡ് താരമായി കണക്കാകും. കൂടാതെ സെൻട്രൻ കരാറില്ലാത്ത താരങ്ങളെയും അൺ ക്യാപ്ഡ് താരമായാവും പരിഗണിക്കുക. ഇംപാക്ട് പ്ലെയർ നിയമം 2027 വരെ തുടരും.

Hot Topics

Related Articles