സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം. ‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി.’- എന്ന അടിക്കുറിപ്പിലാണ് ആരാധ്യ വിഡിയോ പോസ്റ്റ് ചെയ്തത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രം സാരിയിലെ നായികയാണ് ആരാധ്യ. ചിത്രത്തിലെ നായകനും അണിയറ പ്രവർത്തകരുമെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles