മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി; സ്വയം പിന്മാറി ബി ഉണ്ണികൃഷ്ണനും

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എല്‍.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാല്‍ എന്നിവരെ അംഗങ്ങളാക്കി സമിതി രൂപീകരിച്ചു.

Advertisements

ലൈംഗിക പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ മുകേഷിനെ സമിതിയില്‍ നിന്ന് പുറത്താക്കണമന്ന ആവശ്യം ഉയർന്നിരുന്നു. കേസില്‍ അറസ്റ്റിലായ മുകേഷ് നിലവില്‍ ജാമ്യത്തിലാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഫെഫ്കയുടെ പ്രതിനിധിയായിരുന്ന ബി ഉണ്ണികൃഷ്ണൻ സമിതിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാംസ്കാരിക വകുപ്പിന്റെ മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു സമിതിയുടെ കണ്‍വീനർ. മിനി ആന്റണി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കണ്‍വീനറാകും. നടിമാരായ നിഖില വിമല്‍, പത്മപ്രിയ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Hot Topics

Related Articles