ആദായ നികുതി പരിധി ഉയർത്താത്തതിൽ കോട്ടയത്ത് എൻ ജി ഒ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: ആദായ നികുതി പരിധി ഉയർത്താതെ ജീവനക്കാരോട് അവഗണന കാട്ടിയ
കേന്ദ്ര സർക്കാരിൻ്റെ  ജനവിരുദ്ധ ബജറ്റിനെതിരെ പാമ്പാടി സബ് ട്രഷറിയ്ക്ക് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 
ജീവനക്കാർ  പ്രതിഷേധ സദസ് നടത്തി. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. സിജിൻ മാത്യു , ഏബ്രഹാം ഈപ്പൻ , അരുൺ വി. സുരേന്ദ്രൻ , ജയശ്രീ കെ ജി, ജയ്സി പി.ജെ  എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles