ടെസ്റ്റ് ക്രിക്കറ്റിൽ അത്ഭുത ചരിത്രം സൃഷ്ടിക്കാൻ ടീം ഇന്ത്യ; അവസാന ദിവസം ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 94 റൺ; ബംഗ്ലാദേശ് 146 ന് എല്ലാവരും പുറത്ത്

കാൺപൂർ: വിരസമായ സമനിലയിലേയ്ക്കു നീങ്ങുമെന്നു പ്രതീക്ഷിച്ച ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന ദിവസം ബംഗ്ലാദേശിനെ ആദ്യ സെഷനിൽ തന്നെ പുറത്താക്കിയ ഇന്ത്യ 94 റണ്ണിന്റെ വിജയ ലക്ഷ്യമാണ് സ്വന്തമാക്കിയത്. 62 ഓവർ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് പരമ്പരയും, ടെസ്റ്റും, ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കാൻ ഇനി വേണ്ടത് 94 റൺ മാത്രമാണ്.
സ്‌കോർ
ബംഗ്ലാദേശ്: 233, 146
ഇന്ത്യ : 285

Advertisements

ആദ്യ ദിവസം 35 ഓവർ മാത്രവും രണ്ട് ദിവസം പൂർണമായും മഴയെറിഞ്ഞ ടെസ്റ്റ് വിരസരമായ സമനിലയിലേയ്ക്കു നീങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ച വരെയും ഇതേ രീതിയിൽ തന്നെയാണ് കാര്യങ്ങൾ പോയിരുന്നത്. എന്നാൽ, ഇന്ത്യ ബാറ്റിംങ് ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതിവേഗം റണ്ണടിച്ച് കൂട്ടി ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംങിന് രണ്ടാം ഇന്നിംങ്‌സിൽ ക്ഷണിച്ചതോടെ ലക്ഷ്യം എന്താണെന്നു വ്യക്തമായിരുന്നു. നാലാം ദിവസം 26 ന് രണ്ട് എന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഷഹദ് ഇസ്‌ളാമും (7), കഴിഞ്ഞ ഇന്നിംങ്‌സിലെ സെഞ്ച്വറി വീരൻ മൊയിമുൾ ഹഖുമായിരുന്നു ക്രീസിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

36 ൽ മൊയ്മുൾ ഹഖിനെ രണ്ടു റണ്ണുമായി വീഴ്ത്തി അശ്വിൻ ഇന്നത്തെ ഇന്ത്യയുടെ വേട്ട തുടങ്ങി. 91 വരെ പ്രതിരോധിച്ച് കളിച്ച് കളിയെത്തിച്ച നജ്മൽ ഹൊസൈൻ ഷാന്റോയെ (19) ജഡേജ ക്ലീൻ ബൗൾ ചെയ്തു. രണ്ട് റൺ കൂടി ചേർന്നപ്പോഴേയ്ക്കും ഓപ്പണർ ഷദ്മാൻ ഇസ്‌ളാം (50) പുറത്ത്. ആകാശ് ദീപിന്റെ പന്തിൽ ജയ്‌സ്വാളിന് ക്യാച്ച്. ഒരു റൺ കൂടി ബോർഡിൽ എത്തിയപ്പോൾ ലിറ്റൺ ദാസ് (1) ജഡേജയുടെ പന്തിൽ പന്തിന് ക്യാച്ച് നൽകി മടങ്ങി. ഇതേ സ്‌കോറിൽ തന്നെ ഷക്കീബ് അൽഹസനും (0) ജഡേജയ്ക്ക് മുന്നിൽ കീഴടങ്ങി.

118 ൽ മെഹ്ദി ഹസനും (9), 130 ൽ തൈജുൽ ഇസ്ലാമും (0) , 146 ൽ മുഷ്ഫിക്കർ റഹീമും ബുംറയ്ക്ക് മുന്നിൽ വീണതോടെ ബംഗ്ലാദേശ് 146 ന് എല്ലാവരും പുറത്തായി. 10 ഓവറിൽ 17 റൺ മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റ് പിഴുതു. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം പിഴുതപ്പോൾ, ആകാശ് ദീപിന് ഒരു വിക്കറ്റ് ഉണ്ട്. ഇന്ന് 62 ഓവർ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 94 റണ്ണാണ്. ഇന്ത്യൻ ഓപ്പണർമാർ അതിവേഗം ബാറ്റ് വീശിയാൽ ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു അത്ഭുതം കൂടി സംഭവിക്കും.

Hot Topics

Related Articles