ചെന്നൈ: കഴിഞ്ഞ ദിവസമാണ് സൂപ്പർതാരം രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് താരം ചികിത്സ തേടിയതെന്നും, നോണ്‍-സർജിക്കല്‍ ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ചികിത്സ നടക്കുന്നുവെന്നുമാണ് റിപ്പോർട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. രജനികാന്തിന്റെ ഭാര്യ ലതയുമായി മോദി ഫോണില്‍ സംസാരിച്ചു. രജനികാന്ത് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും, അതിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞതായും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോണ്‍ഗ്രസ് അധ്യക്ഷൻ സെല്‍വാബ് പെരുന്ദാഗൈ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തുടങ്ങി നിരവധി പേർ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി രംഗത്തെത്തി.