ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്. 

Advertisements

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. 4കെ അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാവുകയാണ് പാലേരി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ചിത്രത്തിന്‍റെ റീ റിലീസിനെക്കുറിച്ച് ഏറെക്കാലമായി കേള്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ 20 ന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ദിനങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. അതേസമയം മൂന്നാം തവണയാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. 

മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ സിനിമാപ്രേമികള്‍ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായാണ് മമ്മൂട്ടി നിറഞ്ഞാടിയത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.

Hot Topics

Related Articles