മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റു; ചികിത്സയിലായിരുന്ന സർപ്പ വോളന്റിയർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്‍റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisements

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉള്‍പ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി ഷിബുവിന് മൂർഖന്‍റെ കടിയേറ്റത്. ഷിബുവിന്‍റെ കൈയില്‍ ആണ് കടിയേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻതന്നെ സഹപ്രവർത്തകർ ഷിബുവിനെ വിതുരയില്‍ എത്തിച്ചു ആന്റി വെനം നല്‍കി. എങ്കിലും നില വഷളായി. സഹപ്രവർത്തകർ സിപിആർ നല്‍കി ഉടൻ തന്നെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ഷിബുവിനെ ഇവിടെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപകട നിലയുടെ ആദ്യ ഘട്ടം തരണം ചെയ്തതാണ്. എന്നാല്‍ പിന്നീട് മരുന്നുകളോട് പ്രതികരിച്ചില്ല ചൊവ്വാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles