സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന ധാരണ തെറ്റി; പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്ന് പോയ സ്കൂള്‍ വാഹനങ്ങള്‍ക്ക് വക്കീൽ നോട്ടീസ്

പാലക്കാട്: പാലക്കാട് ടോള്‍ നല്‍കാത്തതിന് സ്കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisements

ഇരുപത്തഞ്ചോളം വാഹനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Hot Topics

Related Articles