161 അടി ഉയരം; അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു. നാല് മാസത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. പ്രധാന ഗോപുരത്തിന് 161 അടി ഉയരമുണ്ടാകും. മാത്രമല്ല സമുച്ചയത്തില്‍ ഏഴ് മുനിമാർക്കായി സമർപ്പിച്ചിരിക്കുന്ന മറ്റ് ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണവും ത്വരിതഗതിയില്‍ നടക്കുകയാണ്.

Advertisements

ഈ ഏഴ് ക്ഷേത്രങ്ങളും അടുത്ത നാല് മാസത്തിനുള്ളില്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമാണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ അവലോകന യോഗം നിശ്ചയിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങള്‍ തൊഴിലാളികളെ വർധിപ്പിക്കാനും ആവശ്യമെങ്കില്‍ സാങ്കേതിക സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം 2025 ജൂണ്‍ 30നകം പൂർത്തിയാകുമെന്ന് മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഗോപുര നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 120 ദിവസമെടുക്കും. ഞങ്ങളുടെ ലക്ഷ്യം ഡിസംബറായിരുന്നു, പക്ഷേ അത് സാധ്യമല്ല. നിർമ്മാണം 2025 ഫെബ്രുവരിയില്‍ പൂർത്തിയാകും. സപ്ത മന്ദിർ 2024 ഡിസംബറോടെ പൂർത്തിയാകും. “മിശ്ര പറഞ്ഞു.

Hot Topics

Related Articles