ഒറ്റപ്പാലത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയില്‍ അപകടം ഉണ്ടായത്.

Advertisements

ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് വരികയായിരുന്ന എതിർ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles