നിർധനരായ ചെറുപ്പക്കാർക്കുള്ള സൗജന്യ ജി.ഡി.എ കോഴ്സ്: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി

കൊച്ചി: നിർധനരായ ഉദ്യോഗാർത്ഥികൾക്കായി ആസ്റ്റർ മെഡ്‌സിറ്റി സൗജന്യമായി സംഘടിപ്പിച്ച ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന്റെ (ജി.ഡി.എ) ആദ്യ ബാച്ച് വിജയകരമായി പഠനം പൂർത്തിയാക്കി. അടിസ്ഥാന ആരോഗ്യസംരക്ഷണ നൈപുണ്യം നേടുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്സാണിത്. ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എറണാകുളം ലോക്‌സഭംഗം ശ്രീ. ഹൈബി ഈഡൻ നിർവഹിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ ജോലി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ആരോഗ്യസേവന രംഗത്ത് മികച്ച ഭാവി പടുത്തുയർത്തുന്നതിന് സഹായിക്കുന്ന പദ്ധതിയാണ് ആസ്റ്റർ മെഡ്‌സിറ്റി നടപ്പിലാക്കുന്നത്.

Advertisements

നിരവധിയാളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ കോഴ്സ് വഴിയൊരുക്കിയെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. യുവാക്കൾക്കിടയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും ജോലിസാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ തെളിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ തന്നെയാണ് കഴിഞ്ഞ വർഷം കോഴ്സ് ഉദ്‌ഘാടനം ചെയ്തത്.
ആറ് മാസം ദൈർഖ്യമുള്ള കോഴ്സാണ് ജി.ഡി.എ. ദേശീയ നൈപുണ്യവികസന അതോറിറ്റിയുടെ അംഗീകാരമുള്ള കോഴ്സാണിത്. ഇതിൽ ആദ്യത്തെ മൂന്ന് മാസം സ്റ്റൈപെൻഡും നൽകും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആസ്റ്റർ ശൃംഖലയിലെ ആശുപത്രികളിൽ സ്ഥിരനിയമനം വാഗ്ദാനം ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറത്തും മികച്ച ജോലിസാധ്യതകളുള്ള പരിശീലനമാണ് നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്ന ജോലിയാണ് ജി.ഡി.എ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കിട്ടുന്നത്. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയുടെ മെഡിക്കൽ അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. ടി.ആർ. ജോൺ, ആസ്റ്റർ ഇന്ത്യയുടെ നഴ്‌സിംഗ് മേധാവി ക്യാപ്റ്റൻ തങ്കം രാജരത്തിനം, കേരള മെഡിക്കൽ ഓഫിസർ ഡോ. സൂരജ്, ആസ്റ്റർ കേരളയുടെ മാനുഷികവിഭവശേഷി വിഭാഗം മേധാവി ബ്രിജു മോഹൻ, ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ എന്നിവർക്കൊപ്പം കോഴ്സ് പൂർത്തിയാക്കിയവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.