കോട്ടയം : കേന്ദ്ര സർക്കാരിന്റെ പുതിയ റബർ ആക്ട് സംബന്ധിച്ച കാര്യങ്ങളും കർഷക വിരുദ്ധ നയങ്ങളും ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച വെബിനാർ നടത്തും. കാർഷിക മേഖലയിലെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വെബിനാറിൽ പങ്കെടുക്കും.
പാർട്ടി ചെയർമാൻ പി ജെ ജോസഫ്, പി സി സിറിയക് , വി സി സെബാസ്‌റ്റ്യൻ, ജോർജ് വാലി, റോഷൻ കൈനടി ഉൾപ്പെടെയുളളവരും പാർട്ടി നേതാക്കളും വെബിനാറിൽ പങ്കെടുക്കും. കേരള ഐ റ്റി & പ്രൊഫഷണൽ കോൺഗ്രസാണ് വെബിനാറിനു മേൽനോട്ടം വഹി ക്കുന്നത്. വെബിനാറിൽ ഉയർന്നു വരുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കേന്ദ്ര വാണിജ്യ മന്ത്രാലത്തിനു സമർപ്പിക്കുന്നതായിരിക്കും.