വെള്ളപ്പൊക്ക നിവാരണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് സിയാല്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് സിയാല്‍. ചൊവ്വര, പുളിയാമ്പള്ളി, മഠത്തില്‍മൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങള്‍ നിർമിക്കും. ചെങ്ങല്‍ത്തോട്ടില്‍ റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

Advertisements

2022ലാണ് സിയാല്‍ ഓപ്പറേഷൻ പ്രവാഹ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. റണ്‍വേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാല്‍ വീതി കൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലെ തോടുകള്‍ നവീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന് സിയാല്‍ ഡയറക്ടർ ബോർഡ് അനുമതി നല്‍കിയിരിക്കുകയാണ്. ഒന്നര വർഷം കൊണ്ട് മൂന്ന് പാലങ്ങളുടെയും റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെയും പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെൻഡർ നടപടികള്‍ ഉടനെ അരംഭിക്കും.

Hot Topics

Related Articles