ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇമ്രാൻ ഹാഷ്‍മി. സിനിമാ ചിത്രീകരണത്തിനിടെ ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു എന്ന് റിപ്പോര്‍ട്ട്. പരുക്ക് സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അദിവി ശേഷിന്റെ ചിത്രം ജി2വിന്റെ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്.
ഇമ്രാൻ ഹാഷ്‍മിക്ക് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡില്‍ നടനായി ഇമ്രാൻ ഹാഷ്‍മിയുടെ അരങ്ങേറ്റം. ഇമ്രാൻ ഹാഷ്‍മിക്ക് ബോളിവുഡിലെ ആദ്യ ചിത്രം തൊട്ടേ സീരിയല്‍ കിസ്സര്‍ എന്ന ഒരു വിഷേഷണപ്പേര് കിട്ടി. അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാൻ ഹാഷ്‍മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ബോളിവുഡ് കഥാപാത്രങ്ങളെ നടൻ എന്നും അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ബോളിവുഡില്‍ നിരവധി ഹിറ്റ് സംഗീത വീഡിയോകളിലും നടൻ ശ്രദ്ധായകര്‍ഷിച്ചിരുന്നു..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015-ല്‍ അർമാൻ മാലിക്കിന്റെയും അമാല്‍ മാലിക്കിന്റെയും ‘മെയിൻ റഹൂൻ യാ നാ രഹൂൻ’ എന്ന സംഗീത വീഡിയോയില്‍ ഇമ്രാൻ ഹാഷ്‍മി അഭിനയിച്ചു. ‘ഇഷ്‍ഖ് നഹി കര്‍തേ’ എന്ന ഗാനമാണ് ഇമ്രാൻ ഹാഷ്‍മിയുടേതായി പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജാനിയും ബി പ്രാകും ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗഗൻ രണ്‍ധവയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
ഇമ്രാൻ ഹാഷ്‍മിയുടെ വീഡിയോ ഗാനം ഇഷ്‍ഖ് നഹി കര്‍തേ ദുബായ്‍യില്‍ ആണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. ജാനിയും ബി പ്രാകും തന്നെയാണ് വീഡിയോ ഗാനം എഴുതി ആലപിക്കുകയും ചെയ്‍തിരിക്കുന്നത്. രാജ് ജെയ്‍സ്വാള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നു. സാഹെര്‍ ബാംബയും വീഡിയോയില്‍ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്‍മിക്കൊപ്പമുണ്ട്. ഇമ്രാൻ ഹാഷ്‍മിയുടെ വീഡിയോ പുറത്തുവിട്ട് അധികമാകും മുന്നേ വിജയമായിരുന്നു.